നെടുമ്പാശ്ശേരിയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവം ; നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും ഏഴ് മാസത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവം. നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും ഏഴ് മാസത്തെ അന്വേഷണത്തിനൊടുവില്‍  നെടുമ്പാശ്ശേരി പോലീസ് പിടികൂടി. ബീഹാർ സ്വദേശി രോഹിത് കുമാർ മഹാതോ (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 24 ന് രാത്രി 1.30 ന് നെടുമ്പാശ്ശേരിയില്‍ അത്താണിയില്‍ വെച്ചാണ് ബൈക്ക് യാത്രികനായ കരുമാലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഉദയ് കുമാറിനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയത്. അപകടത്തിൽ തന്നെ യാത്രികന് മരണം സംഭവിക്കുകയായിരുന്നു.

നിര്‍ത്താതെ പോയ വാഹനം അമിത വേഗത്തിലായാതിനാലും സമീപത്ത് സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാലും വാഹനം കണ്ട് പിടിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. അപകടത്തിന് ദൃക്സാക്ഷികളും ഇല്ലായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി ആയിരത്തിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചു. അമ്പതിലേറെ വ്യവസായ സ്ഥാപനങ്ങൾ, ഇരുന്നൂറിലേറെ വാഹന ഉടമകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവിൽ അങ്കമാലിയിലെ ഇൻഡസ്ട്രിയൽ ഏരിയായിൽ നിന്നാണ് ഗുഡ്സ് വാഹനത്തേയും ഡ്രൈവറേയും പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....