പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് സംഭവം. രാഹുൽ എന്നയാളാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായിരുന്നു ഇയാളെ. കൊല്ലപ്പെട്ട രാഹുലും ഓട്ടോ ഡ്രൈവറാണ്.

ഉപജീവനത്തിനായി യുവതി ഇ-റിക്ഷ ഓടിച്ചുവരികയാണ്. സിവിൽ ലൈൻസ് മെട്രോ സ്‌റ്റേഷനു പുറത്ത് യാത്രക്കാർക്കായി കാത്തുനിൽക്കുമ്പോൾ രാഹുൽ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്‌തതായി യുവതി ആരോപിച്ചു. കോൺസ്റ്റബിൾമാരായ രാകേഷ്, പ്രേം, നരേഷ് എന്നിവർ പരാതിക്കാരിക്കൊപ്പം വിധാൻസഭാ മെട്രോ സ്റ്റേഷനിലെത്തി മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ടെത്തി – ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.

തങ്ങളോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനിൽ രാഹുൽ എത്തിയതോടെ പരാതിക്കാരി അക്രമാസക്തയായി. പോലീസുകാർ എത്തി യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. രാഹുൽ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അജ്ഞാത വാഹനം ഇടിക്കുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു. അപകട വിവരമറിഞ്ഞ് രാഹുലിന്റെ കുടുംബാംഗങ്ങൾ സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടി. പരാതി നൽകിയ യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറോളം പ്രതിഷേധിച്ചതായി ഡിസിപി കൽസി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...