കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.15ഓടെയാണ് അപകടം നടന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.

അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അർജുന് പിന്നാലെ മറ്റൊരു ബൈക്കിൽ വേറൊരു സുഹൃത്തുമുണ്ടായിരുന്നു. അർജുനെ സംഭവസ്ഥലത്ത് നിന്ന് അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അമ്മ: സംഗീത, സഹോദരി: അഞ്ജന

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...