വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെച്ചൂച്ചിറ കൊല്ലമുള ചാത്തൻതറ ഊഴികാട്ടുവീട്ടിൽ ബെന്നി മാത്യുവിന്റെ മകൻ നിബിൻ മാത്യു(34)വിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രി ഒമ്പതിന് ശേഷം കൊല്ലമുളയില്‍ നിന്നുമാണ് കാണാതായത്. യുവാവ് ഓടിച്ചിരുന്ന ഓട്ടോ മുണ്ടക്കയത്ത് നിന്നും പോലീസ് കണ്ടെത്തി. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോണ്‍ 9947913200
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























