മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി ; തിരച്ചില്‍ നാളെയും തുടരും

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താന്‍ വൈകിയതിനാല്‍ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോള്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമഴ്ന്നു കിടക്കുന്നതു കണ്ടു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി. നാളെയും തിരച്ചില്‍ തുടരും. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴ ; സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക്...

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന...

പമ്പയിൽ വെള്ളപ്പൊക്കം : ഓഗസ്റ്റ് 2, 3 തീയതികളിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം...

0
പത്തനംതിട്ട: അതിതീവ്ര മഴയെത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തിൽ...