തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കിഴക്കേകോട്ട: തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ്. കിഴക്കോക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പോലീസ് സ്ഥലത്തെത്തി, പോലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...