അപകടത്തിൽ പരിക്കേറ്റ യുവാവിന് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. വാഴമുട്ടം സ്വദേശി അനന്തു ഭവനിൽ അനന്തു(21)വിനാണ് ചികിത്സ നിഷേധിച്ചത്. കഴിഞ്ഞ ദിവസം മുള്ളനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അനന്തുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയും അനന്തുവിന്റെ കാലിലെ ഒരു വിരൽ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

പിന്നീട് അനന്തുവിനെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിടുകയും ഇവിടെ ചികിത്സ ലഭിക്കാതെ വന്നതോടെ കോന്നി മെഡിക്കൽ കോളേജിലേക്ക് വിടുകയുമായിരുന്നു. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ നിന്ന് കൊണ്ടുപോകുണം എന്നായിരുന്നു കോന്നി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത് എന്നും അനന്തു പറഞ്ഞു. പിന്നീട് മാധ്യമങ്ങൾ ഇടപെട്ടതിനെ തുടർന്ന് അനന്തുവിനെ കോന്നി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...