ശസ്ത്രക്രിയക്കിടയിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് യുവാവ്

For full experience, Download our mobile application:
Get it on Google Play

വയനാട്: ശസ്ത്രക്രിയക്കിടയിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് യുവാവ്.
പേരിയ സ്വദേശി ഹാഷിം ആണ് മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ആരോപണം ഉന്നയിച്ചത്. വെരിക്കോസ് ചികിത്സയ്ക്ക് എത്തിയപ്പോൾ, ഞരമ്പ് മാറി മുറിച്ചെന്നാണ് പരാതി. സർക്കാർ ജോലി നഷ്ടമാകും എന്ന അവസ്ഥയിലാണ് ഹാഷിം. മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം. 2023 ഫെബ്രുവരി രണ്ടിനാണ് വെരിക്കോസിന് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഹാഷിം നടന്ന് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാൽ, വേദന അസഹ്യമായതോടെ ഹാഷിമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സയിലുണ്ടായ അപകാതയാണ് പ്രശ്നമെന്ന് കണ്ടെത്തി.

16 നാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു ഹാഷിമിന്‍റെ ജീവിതം. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഇവിടെയും ചികിത്സകൾ ഫലിക്കാതെ വന്നപ്പോൾ വെല്ലൂർ മെഡിക്കൽ കോളേജിലും പോയി. നാല് ആശുപത്രികളിലായി അഞ്ച് മാസത്തിനിടെ 12 ശസ്ത്രക്രിയകളാണ് നടത്തിയത്. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ, കാൽമുട്ടിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയാണ്. സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്‍റെ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയിൽ 17-ാം റാങ്കുകാരനാണ് ഹാഷിം. സർക്കാർ ജോലി ഉറപ്പായിരുന്നു. എന്നാൽ, കാലിന്‍റെ ചലശേഷി പോയതോടെ ജോലി സാധ്യത മങ്ങുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...