നിയന്ത്രണം വിട്ട ബെെക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ചേര്‍ത്തല മായിത്തറ തൊണ്ടല്‍വെളി വീട്ടില്‍ അഖില്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അഖിലിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ചെളി നിറഞ്ഞ റോഡിലൂടെ വരുമ്പോള്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരൂരിലെ സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു, അജിക്കുട്ടന്‍ ദമ്പതികളുടെ മകനാണ്. നിഖില്‍ സഹോദരനാണ്. സംസ്‌കാരം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം ; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്...

സുപ്രധാന നീക്കം ; കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു

0
തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. റിട്ട....

യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്

0
പാരിസ്: യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. ജൂൺ...

ഓപ്പറേഷൻ തൂഫാൻ ; ചിറക്കരയിൽ എംഡിഎംഎ മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ

0
ചാത്തന്നൂർ : ചിറക്കരയിൽ 52 ഗ്രാം എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരൻ അറസ്റ്റിൽ. ചിറക്കരത്താഴം...