ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കക്കാടംപൊയിലില്‍ നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ നവംബറിൽ സ്കൂട്ടർ മറിഞ്ഞ് രണ്ടു വിദ്യാർഥികൾ മരിച്ച അതേ സ്ഥലത്താണ് ഇന്നലെ വീണ്ടും അപകടം നടന്നത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് നവംബറിൽ നടന്ന അപകടത്തിൽ മരിച്ചത്. 2023 നവംബർ 9 വൈകിട്ട് മൂന്ന് മണിയോടെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥികളുടെ സ്കൂട്ടർ ആനക്കല്ലുംപാറ വളവിൽവെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിദ്യാർത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....