യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേരത്തെ തുടങ്ങുകയാണ് യുഡിഎഫിലെ ചര്‍ച്ചകള്‍. ആദ്യ കടമ്പ ലീഗിന്‍റെ മൂന്നാംസീറ്റ്. കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്‍റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന കോഴിക്കോട്ടെ ഒരു മണ്ഡലവും ഉള്‍ക്കൊള്ളുന്നതിനാല്‍ അവകാശവാദത്തിന് ബലം കൂടും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. രണ്ടാം കടമ്പ കേരളാ കോണ്‍ഗ്രസാണ്. കോട്ടയത്ത് പ്രാദേശിക എതിര്‍പ്പുകളുണ്ടെങ്കിലും സീറ്റ് പിജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് നല്‍കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസി‍‍‍ഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. 29 നാണ് ലീഗുമായുള്ള ചര്‍ച്ച. 30 ന് ആര്‍എസ്പി. കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ചയുണ്ട്. സീറ്റല്ല, പകരം ജില്ലകളില്‍ മുന്നണിക്കുള്ളിലെ പദവികള്‍ സംബന്ധിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണലാണ് പ്രധാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...