കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾ മുമ്പ് പുറത്തിറങ്ങിയ യുവാവ് വധശ്രമക്കേസിൽ വീണ്ടും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാൻ (26) ആണ് അറസ്റ്റിലായത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഇയാളെ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 16-ാം തീയതി ഉച്ചയ്ക്ക് 2.30-ഓടെ മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി സച്ചിനെയും സുഹൃത്തുക്കളെയും വീടിന് മുൻവശത്ത് വെച്ച് ഇയാൾ വാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുനിന്നും പിടിയിലാകുന്നത്.

​രാസലഹരി, കഞ്ചാവ് തുടങ്ങിയ വിൽപന നടത്തിയതിന് കഴക്കൂട്ടം, പൊഴിയൂർ പോലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കി അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.​ എസ്.ഐ അനൂപ്, എസ്.സി.പി.ഒമാരായ ഹാഷിം, സുരേഷ് കുമാർ, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...