കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പ്രതി നരേഷിനെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രി വൈകി ഗ്രേറ്റർ നോയിഡയിലെ സിർസ സർക്കിളിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. രണ്ടുപേർ തമ്മിൽ സംഘർഷമുണ്ടാകുന്നതായി ഡയൽ-112 ലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു.

എന്നാൽ സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.ഒരു സ്വകാര്യ കമ്പനിയിലെ വ്യത്യസ്ത യൂണിറ്റുകളിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷും നരേഷും. ഇതേ കമ്പനിയിലെ ജീവനക്കാരിയായ ബോബി എന്ന യുവതിയും നരേഷും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ അടുത്തകാലത്തായി യുവതി സുരേഷുമായി സംസാരിക്കാൻ തുടങ്ങിയത് നരേഷിനെ പ്രകോപിപ്പിച്ചു.

ഇരുവരും തമ്മിൽ സംസാരിക്കരുതെന്ന് നരേഷ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരേഷും ബോബിയും ഇത് അവഗണിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. സംഭവദിവസം രാത്രി സിർസ സർക്കിളിന് സമീപം വെച്ച് കണ്ടുമുട്ടിയ സുരേഷും നരേഷും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് യുവതിയുടെ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ നരേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സുരേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നരേഷിനും പരിക്കേറ്റിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...