അനധികൃത വ്യാപാര മേളകള്‍ക്ക് അനുമതി നല്‍കുന്ന പത്തനംതിട്ട നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപാരികളുടെ പ്രതിഷേധമിരമ്പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമ വിരുദ്ധ വ്യാപാര മേളകള്‍ക്ക് അനുമതി നല്‍കി പത്തനംതിട്ട നഗരത്തിലെ വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുവാനുള്ള പത്തനംതിട്ട നഗര സഭ ഉദ്യോഗസ്ഥരുടെ ശ്രമം വിലപ്പോകില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചന്‍റ്  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജെസ്റ്റിൻ പലത്ര പറഞ്ഞു. നിയമ വിരുദ്ധ വ്യാപാരമേളകള്‍ക്ക് അനുമതി നല്കുന്ന നഗര സഭ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട  യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നഗര സഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽകരം, ലൈസൻസ് ഫീസ്, ജി.എസ്.ടി അടക്കം സര്‍ക്കാര്‍ പറയുന്ന എല്ലാ ഫീസുകളും നികുതികളും അടച്ച് വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ നിലനില്‍പ്പിന് തന്നെ ഇത്തരം മേളകള്‍ ഭീഷണിയുയര്‍ത്തുന്നു. കടമെടുത്ത് സാധനങ്ങള്‍ വാങ്ങി വെക്കുന്ന വ്യാപാരികളുടെ നടുവൊടിക്കുന്ന നിയമ വിരുദ്ധ വ്യപാര മേളകളുടെ കടന്നുകയറ്റം നഗരസഭ പ്രദേശത്ത് വര്‍ധിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. ഇതൊരു സൂചന മാര്‍ച്ചാണെന്നും ഇതുകൊണ്ട് ഉദ്യോഗസ്ഥരുടെ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും ജസ്റ്റിന്‍ പലത്ര പറഞ്ഞു.

യൂണിറ്റ് പ്രസിഡന്‍റ് അബു നവാസ് എം. അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി.വർഗീസ്, ട്രഷറര്‍ ഉല്ലാസ് പുരുഷോത്തമന്‍, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജെയിംസ് സാരൂപ്യ, പി. ഫാത്തിമ, എസ്.ഷെറിന റഹീം, ജിജു കുന്നംകുളം എന്നിവര്‍ പ്രസംഗിച്ചു. സെന്‍റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നും മുനിസിപ്പൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് സാം പാറപ്പാട്ട്, മിത്രൻ റ്റി.വി, സജി എം.ജോർജ്, ബൈജു പയനിയർ, മുരളിധരൻ, അഹമ്മദ് സാലി, റമീസ് റഹീം, ജോർജ് വർഗീസ്, കണ്ണൻ, ഫാത്തിമ എസ്. എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...