സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു ; യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ അയൽവാസിയായ യുവതി വയോധികയുടെ മാല കവർന്നു. ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ തങ്കമണി (80)യുടെ മൂന്ന് പവൻ സ്വർണമാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. സെൻസസ് വിവരശേഖരണത്തിനായി എത്തിയതാണെന്ന് വിശ്വസിപ്പിച്ചാണ് യുവതി വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ശുചി മുറിയിൽ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയിൽ പോയ ശേഷം യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടർന്ന് വയോധികയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചതിനുശേഷം മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യിൽ കുടുങ്ങിയത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കൾ ഓടിയെത്തി യുവതിയെ പിടികൂടി. മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...