പന്തളം : വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ കുടുംബാംഗങ്ങൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലെത്തുകയും ചികിത്സക്കിടയിൽ വനിതാ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കുളനട മാന്തുക അരുൺ നിവാസിൽ അരുണാണ്(42) അറസ്റ്റിലായത്. പന്തളം സിഎം ആശുപത്രിയിലെ ഡോ.സുമ മോനി മാത്യുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പന്തളത്ത് നിന്ന് മാന്തുകയിലെ വീട്ടിലേക്ക് കാറിൽ പോയ അരുണും കുടുംബവും സഞ്ചരിച്ച കാർ കുളനടയിലെ ഐഒസി പെട്രോൾ പമ്പിന് സമീപം എംസി റോഡിൽ വെച്ച് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. മകൻ അമർജിത്തിന് പരിക്കേറ്റതിനെ തുടർന്ന് അരുണും കുടുംബവും അതു വഴി വന്ന ആംബുലൻസിൽ സിഎം ആശുപത്രിയിലെത്തി. പരിക്കേറ്റ മകനെ ഓപ്പറേഷൻ തിയറ്ററിൽ പരിശോധിക്കുന്നതിനിടയിൽ പ്രകോപിതനായ അരുൺ തിയറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ കുഞ്ഞുമോനെ തള്ളി വീഴ്ത്തി. കുഞ്ഞുമോന്‍റെ കൈക്കും മൂക്കിനും പരിക്കേറ്റു.
തിയേറ്ററിനുള്ളിൽ കയറിയ അരുൺ കയ്യിലിരുന്ന ജ്യൂസിന്‍റെ കുപ്പി ഡോക്ടർക്ക് നേരെ വലിച്ചെറിഞ്ഞു. നഴ്സുമാരും മറ്റും തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ഡോക്ടറുടെ മുഖത്തടിക്കുകയും ചെയ്തു. ചില ആശുപത്രി ഉപകരണങ്ങള്‍ക്കും ഇയാള്‍ കേടുപാട് വരുത്തി. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ കുടുംബാംഗങ്ങളെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.