മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്ത യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് അറസ്റ്റിലായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ചെമ്രക്കാട്ടൂര്‍ കാവനൂര്‍ റോഡില്‍ മദ്യവില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് കെ പി സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ജിഷില്‍ നായര്‍, ടി ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആതിര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...