വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡി​ഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, വിദ്യാർഥിനിയെന്ന് പേരിൽ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോൾ ചെയ്യാമെന്ന് വാ​ഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു. പരാതിക്കാരിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാർഥിനി വിവരം അറിയുന്നത്. തുടർന്ന്, തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അഞ്ചിൽ അധികം ആളുകളിൽ നിന്നും യുവാവ് ഈ രീതിയിൽ പണം തട്ടിയതായാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...