പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാന്നാർ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മാന്നാർ സ്റ്റേഷൻ ഹൌസ് ഓഫീസർ എ അനിഷ്, എസ് ഐ അഭിറാം, സിഎസ് ഗ്രേഡ് എസ് ഐ സുദീപ്, പ്രൊബേഷൻ എസ് ഐ നൗഫൽ, സിപിഒ മാരായ സാജിദ് ഹരിപ്രസാദ്, അൻസർ, വിഷ്ണു, വനിത എഎസ്ഐ രജിത എന്നിവരടങ്ങിയ സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

hiv

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം ; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

0
ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി...

ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം ; അശോകന്റെ വീട് സന്ദർശിച്ച് രമേശ്...

0
ആലപ്പുഴ : ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ...

കുറ്റിപ്പുറം ബസ് അപകടം : അപകടകാരണം വെള്ളപ്പാളി എന്നു പ്രാഥമിക നിഗമനം ; വിശദമായ...

0
കുറ്റിപ്പുറം : ദേശീയപാതയിൽ ബസ് ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞ അപകടത്തിനു കാരണം...

കുണ്ടറ കസ്റ്റഡി മരണം : മുസ്ലീം ലീഗിനെതിരെ കെ.ടി. ജലീൽ

0
മലപ്പുറം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന...