പെരുനാട്ടിൽ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്ടിൽ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനങ്കര മന്ദപ്പുഴ ചരിവ്കാലായിൽ അബ്ദുൽ കരീമിന്റെ മകൻ സജീവാണ് (43) മരിച്ചത്. രാവിലെ കൂനംകരക്ക് സമീപം തോട്ടിലേക്ക് ബൈക്ക് മറിഞ്ഞായിരുന്നു അപകടം. തലശേരിയിൽ ക്രിക്കറ്റ് മത്സരം കഴിഞ്ഞ് രാത്രി പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം സ്കൂട്ടറിൽ വരികയായിരുന്നു. രാവിലെ തോടിന് സമീപത്തെ കച്ചവടക്കാരിയാണ് തോട്ടിൽ സ്കൂട്ടർ കിടക്കുന്നത് കണ്ടത്. ഉടൻ പെരുനാട് പോലീസിനെ വിവരം അറിയിച്ചു.

സ്കൂട്ടറിൽ ക്രിക്കറ്റ് ബാറ്റും ബാഗും ഉണ്ടായിരുന്നു. സ്കൂട്ടറിന്‍റെ മുൻവശത്ത് ചെറിയ കേടുപാടുണ്ട്. രണ്ട് ഹെൽമെറ്റുകൾ ഉണ്ടായിരുന്നതായി പറയുന്നു. ഉന്നത നിലവാരത്തിൽ നിർമിച്ച ശബരിമല പാതയോട് ചേർന്നാണ് തോട്. നിയന്ത്രണംവിട്ട് മറിഞ്ഞതാണന്നാണ് പ്രാഥമിക വിവരം. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കും. റാന്നിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിലെ എം പാനൽ കണ്ടക്ടറായിരുന്നു സജീവ്. സഹോദരൻ: സജീർ പെരുനാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...