കൊല്ലം കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം കുളത്തുപ്പുഴയിൽ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. മരുതിമൂട്  ഇ എസ് എം കോളനിയിലെ അജീഷിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വനാതിർത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍ നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നത് പതിവാണ്. രാത്രിയിലായതിനാല്‍ തന്നെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...