കടം വാങ്ങിയ സ്വർണ്ണം തിരികെ നൽകാൻ മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കടം വാങ്ങിയ സ്വർണ്ണം തിരികെ നൽകാൻ മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പിടിയിൽ.  കാസർകോട് മാലോം സ്വദേശി ഷാജിയെ ആണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാശിന് അത്യാവശ്യം വന്നപ്പോഴാണ് മാലോം ചുള്ളിനായ്ക്കർ വീട്ടിൽ ഷാജി തൻ്റെ സുഹൃത്തിൻ്റെ ഭാര്യയുടെ കൈയിൽ നിന്ന് സ്വർണ്ണമാല കടം വാങ്ങിയത്. ഇത് ബാങ്കിൽ പണയം വെച്ച് കാശു വാങ്ങി. അവധി കഴിഞ്ഞതോടെ സുഹൃത്തിന്റെ ഭാര്യ മാല തിരിച്ചു ചോദിച്ചു. പക്ഷേ തിരിച്ചെടുക്കാൻ ഷാജിയുടെ കയ്യിൽ കാശില്ല. തുടർന്നാണ് സ്വർണ്ണമാല പൊട്ടിക്കുക എന്ന വഴി തേടിയത്. തോട്ടിൽ തുണി കഴുകാനായി പോയ വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല പട്ടാപകൽ ഷാജി പൊട്ടിച്ചോടി.

2024 സെപ്റ്റംബറിലാണ് മാലോം കാര്യോട്ട് ചാലിലെ മഞ്ജു ജോസിൻ്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇയാൾ തട്ടിപ്പറച്ചത്. പോലീസ് അന്വേഷണം തുടങ്ങി. പക്ഷേ പ്രതിയെ കണ്ടെത്താനായില്ല. ഷാജിയാണെന്നതിന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ഷാജി മാലക്കല്ലിലെ ഒരു ജ്വലറിയിൽ വിറ്റ ശേഷം മുക്കാൽ പവൻ തൂക്കം വരുന്ന മറ്റൊരു സ്വർണ്ണമാല വാങ്ങുകയുമായിരുന്നു. കടം വാങ്ങിയതിന് പകരമായി സുഹൃത്തിൻ്റെ ഭാര്യയ്ക്ക് ഈ മാല നൽകുകയും ചെയ്തു. ജില്ലയിൽ മുൻപ് നടന്നിട്ടുള്ള മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...