ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

കോപ്പന്‍ ഹേഗന്‍ : ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വര്‍ഷം തടവ് . ഡെന്മാര്‍ക്ക് ആര്‍ഹസിലെ കോടതിയാണ് 38 കാരനെ തടവിന് ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ രാവും പകലും നിരവധി തവണ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഭാര്യയെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കോടതിയില്‍ യുവതി വെളിപ്പെടുത്തി.തലമുടിയിലും, ശരീരത്തിലും സിഗരറ്റുകള്‍ വച്ച് പൊള്ളിക്കുമായിരുന്നു . കൂടാതെ, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ശിരോവസ്ത്രം ധരിക്കാത്തതിനാല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതും ഫോണ്‍ കൈവശം വയ്ക്കുന്നതും വിലക്കി, ശരീരത്തില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്ത ശേഷം തറയില്‍ ഉറങ്ങാനും മണിക്കൂറുകളോളം തറയില്‍ നഗ്‌നയായി ഇരിക്കാനും ആവശ്യപ്പെടും. പോലീസില്‍ പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഭാര്യയെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു . പീഡനവിവരം അറിഞ്ഞ അയല്‍ക്കാരാണ് വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. ‘ഇത് അസാധാരണമാം വിധം ഗുരുതരമായ ഒരു കേസാണ്, ഇത്രയും കാലം സ്ത്രീ അനുഭവിച്ചത് വളരെ ക്രൂരതയാണ്. നീണ്ട ജയില്‍ ശിക്ഷയ്ക്ക് പുറമേ, യുവതിക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം’ – സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബിര്‍ജിറ്റ് ഏണസ്റ്റ് പറഞ്ഞു . ഇറാഖ് പൗരനായ 38കാരനെ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്താക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...