കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ ലാൽ കൃഷ്ണ കുന്നുംപാറ മഠത്തിൽ എത്തുകയും അവിടെ സ്ഥിരമായി തങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാൽ കൃഷ്ണയെ കാണാതായത്. മൊബൈൽ ഫോണും മറ്റു വസ്തുക്കളും മുറിയിൽ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കോവളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.30 ഓടെ കുന്നുംപാറ പാറമടയിലെ ജലാശയത്തിൽ ലാൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.

വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കരയിലേക്ക് മാറ്റിയത്. ചെരുപ്പ് പാറപ്പുറത്ത് വെച്ച നിലയിലായിരുന്നതിനാൽ ചാടിയതാവാൻ സാധ്യതയെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും പോലീസ് പറയുന്നു. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...