മാട്രിമോണി വഴി അടുപ്പം സ്ഥാപിച്ച് പണവും സ്വര്‍ണവും വാങ്ങി മുങ്ങിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റ് വഴി  പേര് രജിസ്റ്റര്‍ചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും വാങ്ങി മുങ്ങിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടില്‍ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

വെബ്സൈറ്റില്‍നിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടില്‍ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റര്‍ചെയ്യാനുള്ള രേഖകള്‍ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും.

ഒരു പരാതിക്കാരിയില്‍നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 10 ലക്ഷവും ആറുപവനും ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഒട്ടേറെപ്പേരെ സമാനരീതിയില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു. ജോലിയില്ലാത്ത പ്രതി സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്‍റെ നിര്‍ദേശപ്രകാരം സി.ഐ. റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ. ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം. സന്ധ്യാദേവി എന്നിവര്‍ മലപ്പുറം പോലീസിന്‍റെ സഹായത്തോടെ എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...