ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 47 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ  അടുത്ത ബന്ധു കൂടിയായ യുവാവിന് 47 വർഷം കഠിന തടവ്. തിരുവനന്തപുരം സ്വദേശിയായ പ്രതി രാജീവിനെയാണ് (41) അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. 47 വർഷത്തെ തടവിന് പുറമെ പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കുകയും വേണം. 2020 സെപ്റ്റംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11.45ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ ചേച്ചി വീട്ടിൽ എത്തിയിരുന്നു. ഈ സമയം അനിയത്തിയെ അടുത്ത ബന്ധു കൂടിയായ യുവാവ് പീഡിപ്പിക്കുന്നതു കണ്ട് ഞെട്ടിയ യുവതി, വീട്ടിലുണ്ടായിരുന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു.

പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടിയെത്തിയാണ് പോലീസിൽ അറിയിച്ചത്. കൂടുതൽ  അന്വേഷിച്ചപ്പോൾ മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു എന്ന് കണ്ടെത്തി. ഇതിനുമുമ്പും രണ്ട് തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നെങ്കിലും ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. ഡൗൺസിൻഡ്രോം ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...