വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കരുനാ​ഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവിനെയാണ് (35) കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്നാണ് യുവതി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയത്. പോലീസ് ഇൻസ്‌പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ,​ സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...