‘ പ്രണയം നടിച്ച് നഗ്നവീഡിയോയും ചിത്രങ്ങളും കൈക്കലാക്കി, ബന്ധം ഒഴിവായതോടെ മകളുടെ നഗ്നദൃശ്യം അമ്മയ്ക്ക് അയച്ചു ’ ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. നെയ്യാറ്റിൻകര സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. നഗ്നവീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും നഗ്ന വീഡിയോ പകർത്തിയ ചെയ്ത ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയിൽ പൂവാർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗ്ന വീഡിയോ പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഇയാൾ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : പ്രണയം നടിച്ചാണ് യുവാവ് ഇയാളുടെ വീടിനടുത്തുള്ള പത്തൊൻപതുകാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെയില്‍ യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈലാക്കിയിരുന്നു. പെൺകുട്ടി അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

താനുമായി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. തന്‍റെ കൈവശം നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് യുവാവ് മകളുടെ നഗ്ന ദൃശ്യങ്ങൾ അയച്ചതായും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നാണക്കേട് ഭയന്ന് ആദ്യം വീട്ടുകാർ പരാതിപ്പെട്ടില്ല. ഒടുവിൽ യുവാവിന്‍റെ ഭീഷണിയും ശല്യവും സഹിക്കാതെയാണ് വീട്ടുകാർ പൂവാർ പൊലീസിൽ പരാതിപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...