പെരുനാട്ടില്‍ രാവിലെ വീട്ടുമുറ്റത്ത്‌ പുലി ; ഭീതിയോടെ ജനങ്ങള്‍ – ജനപ്രതിനിധികള്‍ക്ക് നിസ്സംഗത

For full experience, Download our mobile application:
Get it on Google Play

റാന്നി – പെരുനാട്‌ : പുലിഭീതിയില്‍ പെരുനാട്‌ ഗ്രാമം. ഇന്ന് രാവിലെയും പുലിയിറങ്ങി. പെരുനാട്‌ കോളാമല മുണ്ടുകോട്ടക്കല്‍ തോട്ടത്തിനു സമീപം താമസിക്കുന്ന കാരമൂട്ടില്‍ സൂസന്‍ കോരുതിന്റെ വീട്ടുമുറ്റത്താണ് ഇന്ന് രാവിലെ ആറരയോടെ പുലിയെ കണ്ടത്. ഭര്‍ത്താവ് കെ.വി കോരുത് (പൊന്നച്ചന്‍) മരിച്ചതിനുശേഷം ഇവര്‍ ഒറ്റക്കാണ് താമസം. രാവിലെ മുറ്റത്തിനടുത്ത് നിന്നിരുന്ന തെങ്ങിന്‍ ചുവട്ടില്‍ തേങ്ങാ എടുക്കാന്‍ ഇറങ്ങിയതാണ് സൂസന്‍.

തിരികെ അടുക്കളയില്‍ കയറി വാതില്‍ അടക്കുവാന്‍ നോക്കുമ്പോഴാണ് തൊട്ടുമുമ്പില്‍ പുലിയെ കണ്ടത്. ഇതോടെ ഇവര്‍ ആകെ ഭീതിയിലായി. സമീപവാസികള്‍ എത്തി വാര്‍ഡ്‌ മെമ്പര്‍ രാജം പീറ്ററിനെ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പെരുനാട്‌ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് സംഭവം നടന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ എത്തിയെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...