‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ തൃശൂര്‍ ഡിസിസി അവഗണിക്കുന്നുവെന്ന പരസ്യ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫര്‍സീന്റെ പ്രതികരണം.കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിയായത് ഇനിയും തൃശൂര്‍ ഡിസിസി അറിഞ്ഞിട്ടില്ലെന്ന് ഫർസീൻ പറഞ്ഞു. അക്കാര്യം അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയ്ക്കും ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സണും സ്വീകരണം നല്‍കുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ചാണ് ഫര്‍സീന്റെ വിമര്‍ശനം.

ഫ്ലക്സിലൊരിടത്തും ജനീഷിന്റെ ചിത്രമില്ലാത്തതാണ് ഫര്‍സീന്റെ വിമര്‍ശനത്തിന് പിന്നില്‍. മന്ത്രിയായത് അംഗീകരിക്കാന്‍ പ്രയാസമുള്ളത് നാട്ടുകാരെ അറിയിക്കണം എന്നുള്ളത് അല്‍പത്തരം ആണെന്നുകൂടി ഫര്‍സീന്‍ കുറിച്ചിരിക്കുന്നു. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.കേരളം ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞുവീശിയിട്ടും തൃശൂര്‍ എന്തുകൊണ്ട് കിട്ടിയില്ല എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആ മുകളില്‍ ഇളിച്ച് ഇരിക്കുന്നവര്‍ തന്നെ’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘ടി എന്‍ പ്രതാപന്റെ അഹങ്കാരം കൊണ്ട് ഉണ്ടായതാണ് തൃശൂരിലെ പതന’മെന്നാണ് മറ്റൊരു കമന്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...