ഡോക്ടറാണെന്ന വ്യാജേന ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഡോക്ടറാണെന്ന വ്യാജേന തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് എത്തണമെന്ന് പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അനന്തുവിന് തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് ന്യൂറോ സർജനാണെന്ന വ്യാജേന 108 ആംബുലൻസ് വിളിച്ചത്.

അപകടത്തിൽപ്പെടുന്നവർക്ക് മാത്രമാണ് 108-ന്‍റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു. അവശ്യസേവനം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് അനന്തുവിന്‍റെത്. തുടർന്ന് ആംബുലൻസ് ജീവനക്കാർ ഇയാളെ 108-ൽ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...