മുന്‍ഭാഗത്തെ ടയറിന് തകരാറ് ; ദുബായ്‌-തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദുബായ്‌-തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിനു അടിയന്തര ലാന്‍ഡിങ്. മുന്‍ഭാഗത്തെ ഒരു ടയറിനു സാരമായ കേടുണ്ടെന്ന് പൈലറ്റ് അമര്‍ സരോജ് കണ്ടെത്തിയതോടെ അപകടകരമായ സാഹചര്യത്തില്‍ വിമാനം ഇറക്കേണ്ടിവരുമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം നല്‍കി. ഞായറാഴ്ച രാവിലെ 5.40-ന് പൈലറ്റ് ഉള്‍പ്പെടെ ആറ് ജീവനക്കാരും 148 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ഇറങ്ങി. തുടര്‍ന്ന്‌ യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ഞായറാഴ്ച അര്‍ധരാത്രിക്ക് പുറപ്പെട്ട വിമാനമാണ് ഒരുമണിക്കൂറോളം പറന്നതിനുശേഷം അടിയന്തരമായി നിലത്തിറക്കിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ സജ്ജമാക്കി. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ക്കൊപ്പം സംസ്ഥാന അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സി.ഐ.എസ്.എഫ്. അടക്കമുള്ള സുരക്ഷാസേന കമാന്‍ഡോകളും റണ്‍വേയില്‍ എത്തി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....