കാപ്പ നിയമം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജോഷിത്ത് (30) ആണ് ജയിലിലായത്. ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ജോഷിത്തിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. മാവൂര്‍, കാക്കൂര്‍, അത്തോളി, ബാലുശ്ശേരി, കുന്നമംഗലം, നടക്കാവ്, നല്ലളം, കൊണ്ടോട്ടി, തളിപ്പറമ്പ് സ്റ്റേഷനുകളില്‍ ജോഷിത്തിനെതിരെ കേസുകളുണ്ട്.

തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ കാപ്പ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിന് ശേഷം ജോഷിത്ത് തലശ്ശേരി മഞ്ഞോടിയിലെ അമ്പലത്തിന്റെ ഭണ്ഡാരം കവര്‍ച്ച ചെയ്തു. തുടര്‍ന്ന് കാപ്പ നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ചേവായൂര്‍ ഇന്‍സ്‌പെക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കലക്ടറാണ് തടവിലിടാന്‍ ഉത്തരവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...