തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാരത്തിനു പോയപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാരത്തിനു പോയപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ചൂരക്കോട് എന്‍.എസ്.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരന്‍ മണ്ണടി അറപ്പുര വിളയില്‍ രാധാകൃഷ്ണപിള്ളയുടെയും ശുഭയുടേയും മകന്‍ അനന്ദു കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍ 31) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ ആറിന് അച്ചന്‍കോവില്‍ മേക്കര വച്ച്‌ കേരള അതിര്‍ത്തിയിലുള്ള യുവാക്കളാണ് അനന്ദുവിനെയും സുഹൃത്തുക്കളേയും ആക്രമിച്ചത്.

അവിടേക്ക് പോകും വഴി അതിര്‍ത്തിയില്‍ വെച്ച്‌ ഇരുകൂട്ടരുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അനന്ദുവും സുഹൃത്തുക്കളും കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാന്‍ പോയി. മേക്കര ഡാം ഭാഗത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്ന് എത്തിയ അക്രമി സംഘം റോഡരികില്‍ ഒറ്റയ്ക്കു നിന്ന അനന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. ഈ സംഭവത്തില്‍ തമിഴ്‌നാട് അച്ചംപുത്തൂര്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അച്ചന്‍കോവില്‍ സ്വദേശികളായ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ അനന്ദുവിനെ ആദ്യം തമിഴ്‌നാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയില്‍ രോഗം അല്‍പ്പം ഭേദമയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോന്നെങ്കിലും അടുത്തിടെ വീണ്ടും ആരോഗ്യ സ്ഥിതി മോശമായി. ഇതോടെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നടന്നു വരികയായിരുന്നു. ഭാര്യ: ആര്‍. രേഷ്മ. സഹോദരി: ആര്യാ കൃഷ്ണന്‍.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം ; അമ്മ അം​ഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

0
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക്...

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...