എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് റാന്നിയിൽ ഉജ്ജ്വല വരവേല്‍പ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് റാന്നിയിൽ സ്വീകരണം. റാന്നി നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ ചെറുകോൽപ്പുഴയിലെ പാലം ജംഗ്ഷൽ നിന്നും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്ക് ആനയിച്ചു.

താലപ്പൊലി, പത്തനംതിട്ടയുടെ തനത് കലാരൂപമായ കടമനിട്ട പടയണികോലം, ബാൻഡ് സെറ്റ് , ചെണ്ടമേളം ഇവയുടെ അകമ്പടിയോടെ കരിമരുന്ന് പ്രയോഗത്തിന്റെ വർണ്ണപ്രഭയോടെ ക്യാപ്റ്റനെ വേദിയിലേക്ക് ആനയിച്ചത്. കേരള ഫോക് ലോർ അക്കാദമി അംഗവും തിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടറുമായ അഡ്വ. സുരേഷ് സോമയും സംഘവും അവതരിപ്പിക്കുന്ന ബൊഡ്ബെറൂ ബഹുഭാഷാ നാട്ടു സംഗീതവും ആഫ്രിക്കൻ, മാലി നാടൻ വാദ്യോപകരണങ്ങളുടെ അകമ്പടിയിൽ വേദിയും സദസ്സും ഒരുമിക്കുന്ന നാടൻ കലാവിരുന്നും സദസ്സ് സമ്പന്നമാക്കി.

സാധാരണ ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ മാത്രമാണ്  മോദി സർക്കാരിൻ്റെ  ഭരണത്തിനു കഴിയുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന എം.വി ഗോവിന്ദൻ പറഞ്ഞു. കെ-റെയിൽ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണെന്നും അതിനു കേന്ദ്ര സർക്കാരും കോൺഗ്രസ്സും തുരങ്കം വെയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മോഡൽ ഭരണം രാജ്യത്തിന് മാതൃകയാണെന്നും കേരളത്തിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ജാഥ മാനേജർ പി കെ ബിജു, ജാഥ അംഗങ്ങളായ പി കെ സുജാത, എം സ്വരാജ്, ജയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവരും പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റിയംഗം കോമളം അതിരുദ്ധൻ അധ്യക്ഷയായി. സ്വാഗതസംഘം കൺവീനർ പി ആർ പ്രസാദ് സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം ഡോ തോമസ് ഐസക്ക്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , കൊല്ലം ജില്ലാ സെക്രടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് ഹരിദാസ് , പി എസ് മോഹനൻ , അഡ്വ പ്രമോദ് നാരായൺ എംഎൽഎ , ഏരിയ സെക്രട്ടറിമാരായ ടി എൻ ശിവൻ കുട്ടി, എം എസ് രാജേൻ , ഫാ മാത്യൂസ് വാഴക്കുന്നം എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...