സഹോദരിയെ ശല്യം ചെയ്തതിന് മുഖത്തടിച്ച യുവാവിനെ കൊല്ലാനായി കാത്തിരുന്നത് 1 വർഷം ; യുവാവിനെ കഴുത്തറുത്ത് കൊന്ന് 28കാരൻ

For full experience, Download our mobile application:
Get it on Google Play

ബറേലി: സഹോദരിയെ അപമാനിച്ചതിന് പച്ചക്കറി കടക്കാരൻ മുഖത്തടിച്ചതിന്റെ ദേഷ്യത്തിൽ മാസങ്ങൾ കാത്തിരുന്ന് യുവാവിനെ കഴുത്തറുത്ത് കൊന്ന് 28കാരൻ. കേൾവി പരിമിതിയും സംസാര ശേഷിയുമില്ലാത്ത 28കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ബറേലിയിലെ സാമ്പാളിലാണ് സംഭവം. ജസ്വന്ത് ദിവാകർ എന്നയാളെയാണ് ഒക്ടോബർ 3ന് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബനിയാതേർ പോലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന് സമീപത്തായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഗ്രാമവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര കുമാർ എന്നയാളാണ് അറസ്റ്റിലായത്. ജിതേന്ദ്ര കുമാർ സഹോദരിയെ ശല്യം ചെയ്തത് ജസ്വന്ത് ദിവാകർ ചോദ്യം ചെയ്യുകയും വാക്കു തർക്കത്തിനിടെ യുവാവിനെ ജസ്വന്ത് ദിവാകർ മുഖത്തടിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടതിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന ജസ്വന്തിനോട് ജിതേന്ദ്ര മനസിൽ വിരോധം വച്ച് പുലർത്തിയിരുന്നു. ഇതിനിടെ ഗ്രാമവാസികളിൽ ചിലരോട് ജസ്വന്തിനെ കഴുത്തറുക്കുമെന്ന് ജിതേന്ദ്ര വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവം നടന്ന ദിവസം ഇയാൾ വീട്ടിലേക്ക് വസ്ത്രങ്ങളൊന്നുമില്ലാതെയാണ് എത്തിയത്. വീട്ടുകാർ ചോദിച്ചപ്പോഴാണ് കൊലപാതക സൂചനകൾ ലഭിച്ചത്. വിവരമറിഞ്ഞ വീട്ടുകാർ ഇയാൾ കൊലപാതകത്തിനുപയോഗിച്ച കത്തി ഒളിപ്പിച്ചിരുന്നു. ഒരു വർഷം മുൻപ് വാങ്ങിയിരുന്ന കത്തി കഴിഞ്ഞ ഒരുമാസമായി ഇയാൾ കയ്യിൽ കരുതിയിരുന്നതായാണ് വിവരം. കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...