വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്‍റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32 വയസ്സ്) വാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30 ന് തൃശ്ശൂർ നെല്ലിക്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്തേക്ക് പോകുന്ന സഹോദരനെ കോഴിക്കോട് എയർപോർട്ടിൽ ഇറക്കിയതിന് ശേഷം സഹോദരന്‍റെ ഭാര്യയെ അവരുടെ തൃശൂരുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുമ്പോൾ എതിർ വശത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സഹോദര ഭാര്യ രഹന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു. നിസാര പരിക്കേറ്റ രഹന രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍റെ മകനായ പ്രവീണിന്‍റെ കാലിനും മുഖത്തിനും മാരകമായ പരിക്കേറ്റു. പ്രവീൺ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അനീഷ് ബാബു ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നു. വൈകിട്ട് അഞ്ചുമണിയോട് കൂടിയാണ് മരണപ്പെട്ടത്. അനീഷ് ബാബു പെയിന്റിങ് തൊഴിലാളിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...