തൃശൂര്‍: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി.ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ചു വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി. രാവിലെ നടത്തിയ തെരച്ചിലിലും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.






























