കഴക്കൂട്ടത്ത് ഹണി ട്രാപ്പിലൂടെ യുവാവിന്റെ പണവും വാഹനവും ആഭരണവും മോഷ്ടിച്ചു ; മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹണി ട്രാപ്പിലൂടെ യുവാവിന്റെ കൈയില്‍നിന്ന് പണവും വാഹനവും ആഭരണവും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി കാര്‍ത്തിക്, പേയാട് സ്വദേശി അര്‍ഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കാട്ടാക്കട സ്വദേശിയായ അനുരാജിനെ ഹണി ട്രാപ്പില്‍ കുടുക്കി പണവും വാഹനവും അടക്കം കവര്‍ന്നത്.രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി. പ്രതികള്‍ അനുരാജിനെ കവര്‍ച്ച ചെയ്യുകയായിരുന്നു. കാറും കാറില്‍ ഉണ്ടായിരുന്ന നാലരലക്ഷത്തോളം രൂപയും ഒന്നര ലക്ഷം വില വരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് അനുരാജ് പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം സംഭവത്തിന് പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...