മൈസൂരുവിൽ ജോലിസ്ഥലത്തെ പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മൈസൂരു: ജോലിസ്ഥലത്തെ പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ഉൽപ്പന്നങ്ങളുടെ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരി എന്ന യുവതിയാണ് ജീവനൊടുക്കിയത്. മൃതദേ​ഹത്തിനരികെ കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ ജോലിസ്ഥലത്തെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.പിഎസ്സി വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും കഴിഞ്ഞ നാല് മാസത്തിനിടയിൽ ഒരു വീക്ക് ഓഫ് പോലും മകൾക്ക് നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.

എമർജൻസി അവധികൾ ചോദിച്ചപ്പോൾ പോലും സൂപ്പർവൈസർ നിഷേധിച്ചതായും കുടുംബം പറയുന്നു.അവധി നൽകാത്തതും ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം വേട്ടയാടപ്പെട്ടതും ചോദ്യം ചെയ്തപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും, പീഡനം സഹിക്ക വയ്യാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നും, തന്റെ മരണത്തിന് ശേഷം നീതി ലഭിക്കണമെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടിരുന്ന സൂപ്പർവൈസറുടെ പേരും കുറിപ്പിൽ പറുയുന്നുണ്ട്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ വിജയനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...