Wednesday, May 7, 2025 11:17 am

ബൈക്കപകടത്തിൽ യുവതി മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകീട്ട് മാമല്ലപുരത്താണ് അപകടം. മധുരാന്തകം സ്വദേശി സബ്രീനയാണ് (21) അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ആണ് ജീവനൊടുക്കിയത്. ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനിൽ വെച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോഡിലേക്ക് തലയിടിച്ചുവീണ സബ്രീനക്ക് ഗുരുതര പരിക്കേറ്റു. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സബ്രീനയുടെ മരണവിവരം അറിഞ്ഞതും യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടി ഒരു ബസിനു മുന്നിൽ ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് സംഭവത്തിലും ചെങ്കൽപേട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഡിടിഎഫ് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു

0
പത്തനംതിട്ട : മേയ്‌ 20-ന് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ...

വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ നടന്നു

0
മണ്ണടി : വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി...

നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്‍റെ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ : അമിത് ഷാ

0
ദില്ലി : ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ...

വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി

0
കവിയൂർ : വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി. വാക്കേക്കടവ്...