പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് പറഞ്ഞതിൽ വൈരാഗ്യം ; യുവാവിന് ക്രൂരമർദനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് നിർദേശിച്ചതിന് ഡൽഹിയിൽ യുവാവിന് ക്രൂരമർദനം. ഫൂട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന ആൾക്കാണ് മർദനമേറ്റത്. മർദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ടൂ വീലറിലെത്തിയയാൾ ഫൂട്പാത്തിൽ കിടന്നുറങ്ങുന്നയാളെ വടി​കൊണ്ട് മർദിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ബൈക്കിലെത്തിയ മറ്റുള്ളവർ ഇത് കണ്ട് നിൽക്കുകയും ചെയ്തു. ഏകദേശം 20 സെക്കൻഡ് സമയം ക്രൂരമായ മർദനം തുടർന്നു. തുടർന്ന് മർദനമേറ്റയാൾ തിരിച്ചടിക്കാൻ തുനിഞ്ഞതോടെ വീണ്ടും മർദിച്ചു.

പിന്നീട് സമീപത്ത് കൂടി ഒരു കാർ പോകുന്നത് കണ്ടപ്പോഴാണ് ഇയാൾ മർദനം നിർത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ആര്യൻ എന്നയാളാണ് മർദിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. രാംഫാൽ എന്നയാൾക്കാണ് മർദനമേറ്റത് ആര്യൻ വ്യാഴാഴ്ച പ്രദേശത്തെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചപ്പോൾ സമീപത്തെ കടയിൽ ജോലി ചെയ്യുകയായിരുന്ന രാംഫാൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് ഇവർ തമ്മിലുള്ള വൈരാഗ്യത്തിനും പിന്നീട് മർദനത്തിലും കലാശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...