തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ​ഗായത്രി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ​ഗായത്രി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോ​ഗം. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ​ഗായത്രിയുടെ വിയോ​ഗം. നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സിനിമ ഷൂട്ടിങ്ങിനിടെയാണ് രാജേന്ദ്ര പ്രസാദ് മകളുടെ വിയോ​ഗ വാർത്ത അറിഞ്ഞത്. തെലുങ്ക് സിനിമയിലെ പ്രമുഖർ ഉൾപ്പടെ വീട്ടിലെത്തി രാജേന്ദ്ര പ്രസാദിനെ ആശ്വസിപ്പിച്ചു. നടന്മാരായ അല്ലു അർജുൻ, ചിരഞ്ജീവി ഉള്‍പ്പടെയുള്ളവര്‍ ഹൈദരാബാദിലെ വീട്ടിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉൾപ്പടെ നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് ചിത്രം ‘കൽക്കി’യിൽ റൂമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്...

0
തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ...

സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

0
ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം...