ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം. ദില്ലിയിലെ മജ്നു കാ തിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്നത് ഉത്തരാഖണ്ഡ് സ്വദേശിനിയുടെ കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കു‌‌ഞ്ഞും യുവതിയും മാത്രമായിരുന്നു. കൂട്ടുകാരി മൂത്ത മകളെ സ്കൂളിൽ നിന്ന് ഉച്ചയോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും യുവതിയേയും കാണുന്നത്. കഴുത്ത് അറുത്ത നിലയിലാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ ലിവിംഗ് പാർടണറായിരുന്ന യുവാവാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വിശദമാക്കുന്നത്. കാമുകിയുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ ദിനചര്യ അറിയാമായിരുന്ന യുവാവ് വീട്ടുകാർ ജോലിക്ക് പോയ സമയത്ത് മുൻ പങ്കാളിയേയും കൂട്ടുകാരിയുടെ കുഞ്ഞിനേയും ആക്രമിച്ചുവെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ യുവാവ് ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട യുവാവ് ഒളിവിൽ പോയതായാണ് പോലീസ് വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. യുവതിയും യുവാവും രഹസ്യ വിവാഹം കഴിച്ച് കഴിയുകയായിരുന്നുവെന്നും ഒരു വ‍ർഷം മുൻപുണ്ടായ കുഞ്ഞിനെ വേണ്ടെന്ന് വെച്ചതിന് പിന്നാലെ ഇവരുവർക്കുമിടയിൽ തർക്കം പതിവായിരുന്നെന്നുമാണ് ബന്ധു പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. വഴക്ക് പതിവായതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പം താമസം തുടങ്ങിയ യുവതി കൂട്ടുകാരിയുടെ കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും ബന്ധു പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...