അനധികൃത മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട്ടിൽ ബൈക്കിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തവിഞ്ഞാല്‍ തലപ്പുഴ തിണ്ടുമ്മല്‍ മണ്ണാര്‍ക്കോട് വീട്ടില്‍ ജോജി ജോണ്‍ (33) ആണ് തലപ്പുഴയില്‍ നിന്ന് പിടിയിലായത്. ബിവറേജിൽ നിന്നും വാങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൂടുതൽ പണം വാങ്ങി വില്‍പ്പന നടത്തുന്നതിനിടെയാണ് യുവാവിനെ എക്‌സൈസ് പൊക്കിയത്. ഇയാളിൽ നിന്നും ഏഴ് ബോട്ടിലുകളില്‍ നിന്നായി 3.250 ലിറ്റര്‍ മദ്യവും മദ്യവില്‍പ്പനയില്‍ ലഭിച്ച 3300 രൂപയും മദ്യം കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഫോണും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ്, ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...