കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും കഞ്ചാവ് മൊത്ത വിതരണക്കാരനെയും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പോലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖിൽ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പോലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്. കൊല്ലം വെസ്റ്റ് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് എംഡിഎംഎയുമായി നഗരത്തിലെത്തിയ പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വിതരണം ചെയ്യാൻ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.

പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തിൽ 26 വയസുള്ള അഖിൽ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് മൂന്നാം തവണയാണ് MDMA യുമായി അഖിൽ പിടിയിലാകുന്നത്. 2025 ജൂലൈയിലും ആഗസ്റ്റിലും കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പോലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരൻ ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്‌തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്. ഇരു കേസുകളിലും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...