സം​സ്ഥാ​ന​ത്ത് ഗ​ൾ​ഫി​ലേ​ക്ക് അ​ഞ്ചു​മു​ത​ൽ പ​ത്തി​ര​ട്ടി വ​രെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് വി​മാ​ന​ക്ക​മ്പ​നി​ക​ൾ

For full experience, Download our mobile application:
Get it on Google Play

പ​ഴ​യ​ങ്ങാ​ടി: സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ നി​ന്ന് ഗ​ൾ​ഫി​ലേ​ക്ക് അ​ഞ്ചു​മു​ത​ൽ പ​ത്തി​ര​ട്ടി വ​രെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​വ​ധി ക​ഴി​ഞ്ഞ് വി​ദ്യാ​ല​യ​ങ്ങ​ൾ 25 മു​ത​ൽ തു​റ​ക്കു​ന്ന​ത് മു​ന്നി​ൽ​ക്ക​ണ്ട് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പേ സം​സ്ഥാ​ന​ത്തു​നി​ന്ന് വി​മാ​ന യാ​ത്രാ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​​​മെ ആ​ഗ​സ്റ്റ് 25 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​ദ്യ വാ​രം വ​രെ പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി. 27ന് ​ക​ണ്ണൂ​രി​ൽ ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ടി​ക്ക​റ്റി​ന് 42700 രൂ​പ ന​ൽ​ക​ണം. ഇ​തേ വി​മാ​ന​ക്ക​മ്പ​നി ഷാ​ർ​ജ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും 37500 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ ഫു​ജൈ​റ​യി​ലേ​ക്ക് ഇ​തേ ദി​വ​സം ഇ​ൻ​ഡി​ഗോ ഫ്ലൈ​റ്റ് ത​ങ്ങ​ളു​ടെ സ​ർ​വ​കാ​ല റെ​ക്കോ​ഡു​ക​ൾ തി​രു​ത്തി​യാ​ണ് 37300 രൂ​പ​ക്ക് ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ടു​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് ആ​ഗ​സ്റ്റ് 28ന് ​യാ​ത്ര ചെ​യ്യാ​ൻ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന് 46,300 രൂ​പ​യും എ​യ​ർ അ​റേ​ബ്യ​യു​ടെ വി​മാ​ന​ത്തി​ന് 33800 രൂ​പ​യും ഇ​ൻ​ഡി​ഗോ​ക്കും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നും സ്പൈ​സ് ജെ​റ്റി​നും ദു​ബൈ​യി​ലേ​ക്ക് 37000 മു​ത​ൽ 38500 രൂ​പ വ​രെ​യും ന​ൽ​ക​ണം. കൊ​ച്ചി​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് 28ന് ​രാ​വി​ലെ പു​റ​പ്പെ​ടു​ന്ന എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ ന​ൽ​കേ​ണ്ട​ത് 75600 രൂ​പ​യാ​ണ്. യു. ​എ.​ഇ​യി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നും സ്പൈ​സ്ജെ​റ്റി​നും യാ​ത്രാ​നി​ര​ക്ക് 37000 രൂ​പ മു​ത​ൽ 38000 വ​രെ​യാ​ണ്. സം​സ്ഥാ​ന​ത്തെ വി​മാ​ന​യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന, പൊ​തു​വേ നി​ര​ക്ക് കു​റ​വാ​യ ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യു.​എ.​ഇ​യി​ലേ​ക്ക് ഈ​ടാ​ക്കു​ന്ന​ത് ഈ ​കാ​ല​യ​ള​വി​ൽ 32000 രൂ​പ​ക്ക് മു​ക​ളി​ലാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഈ ​കാ​ല​യ​ള​വി​ൽ 36000 രൂ​പ​യും കോ​ഴി​ക്കോ​ടു​നി​ന്ന് 40,200 രൂ​പ​യും ഈ​ടാ​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; മുഖ്യപ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം...

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...

പോക്സോ കേസുകളിൽ 71% പ്രതികളും കുട്ടികളുടെ ബന്ധുക്കളും പരിചിതരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന്...