കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി എ.എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം. റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിന് കാരണം നഗരസഭയുടെ ഗുരുതരമായ അനാസ്ഥയും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയുമാണ്. വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ തിരുവനന്തപുരം നഗരസഭ പൂർണമായി പരാജയപ്പെട്ടു.

മാലിന്യനീക്കം താറുമാറായതുകൊണ്ടാണ് ഇന്നലത്തെ മഴയിൽ മാലിന്യങ്ങൾ കുത്തിയൊഴുകി റോഡിൽ നിറഞ്ഞത്. ഇപ്പോഴും മേയർ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ല. ഉണ്ടായ വീഴ്ചകൾ തിരുത്തുന്നില്ല. ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും.ഒരു ഏകോപനവും നടക്കുന്നില്ല. മേയറും ഡെപ്യൂട്ടി മേയറും മത്സരിച്ചിടുന്ന റീലുകളും, ലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന ഓൺലൈൻ പ്രമോഷനും മാത്രമാണ് നഗരഭരണം എന്ന് കരുതരുതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...