സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് മരട് കൊട്ടാരം ജങ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡാണ് സിപിഎം പ്രവർത്തകർ നശിപ്പിച്ചത്. പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയിൽ പ്രതിഷേധിച്ച് മേയ് 27-ന് സിപിഎം നടത്തിയ പ്രകടനത്തിനിടെയാണിത് നശിപ്പിച്ചത്.കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. മരട് പോലീസിൽ പരാതിയും നൽകി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോയി. പൊലീസ് എടുത്ത വീഡിയോ തെളിവാക്കിയാണ് കേസെടുത്തത്. തുടർന്നു നടന്ന സമവായ ചർച്ചയിലെ ധാരണപ്രകാരമാണ് സിപിഎമ്മിന്റെ ചെലവിൽ ബോർഡ് പുനഃസ്ഥാപിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ പറഞ്ഞു. സിപിഎം പ്രാദേശിക നേതാക്കൾ പണം നൽകി ഫ്ലെക്സ് അടിപ്പിച്ച ശേഷം തൊഴിലാളികളെ നിയോഗിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...