ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ മനസാന്നിദ്ധ്യത്തെ പോലീസിന് തകർക്കാൻ കഴിയില്ലെന്ന് എഎ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ മനസാന്നിദ്ധ്യത്തെ പോലീസിന് തകർക്കാൻ കഴിയില്ലെന്ന് എഎ റഹീം എംപി. പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും രം​ഗത്തിറങ്ങും. ‘Good Bye Gyanesh’ എന്ന പേരിൽ ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഎ റഹീം അറിയിച്ചു. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റുമെന്നും ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

രാജ്യവ്യാപകമായി വിദ്യാർത്ഥി-യുവജന കൂട്ടായ്മ ശക്തിപ്പെടുത്താൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഒരുമിച്ചറങ്ങും. ​ആദ്യ ഘട്ടമായി വിഷയം ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ ചർച്ച ചെയ്യുമെന്നും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കുമെന്നും എഎ റഹീം പറഞ്ഞു. പുരോഗമന-ജനാധിപത്യ വിദ്യാർത്ഥി-യുവജന സംഘടനകളുമായി സംയുക്ത യോഗങ്ങൾ വിളിച്ചുചേർക്കും. ​​എല്ലാ വിദ്യാർത്ഥി-യുവജന സംഘടനകൾക്കും കത്തയക്കുമെന്നും എംപി പറഞ്ഞു. സിജെപി പ്രതിഷേധത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പസുകളിൽ ഒക്ടോബർ 7, 8 തീയതികളിലാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ഉയർത്തുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴ നഗരസഭ ഭരണസമിതി ചേരിപ്പോരിനെ തുടർന്ന് മുസ്ലിം ലീഗ് വനിതാ കൗൺസിലർക്ക് സസ്പെൻഷൻ

0
ഇടുക്കി: തൊടുപുഴ നഗരസഭ ഭരണസമിതി ചേരിപ്പോരിനെ തുടർന്ന് മുസ്ലിം ലീഗ് വനിതാ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേരെ പോലീസിന്റെ നരനായാട്ട് ; പ്രതിഷേധക്കാരെ ബലമായി...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേരെ പൊലീസിന്റെ...

കിണര്‍ നിര്‍മ്മാണത്തിനിടെ ആള്‍മറ തകര്‍ന്നുവീണ് അപകടം ; കിണറ്റിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളികൾക്ക് പരിക്ക്

0
മലപ്പുറം: മലപ്പുറത്ത് കിണർ നിർമാണത്തിനിടെ ആള്‍മറ തകര്‍ന്നുവീണ് അപകടം. കിണറിന്റെ...

രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾ വെബ്സൈറ്റ് മുഖേന ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി ; ഡിജിറ്റൽ പോർട്ടൽ...

0
ന്യൂഡൽഹി: രാജ്യത്ത് പല ഭാഗത്തു നടക്കുന്ന ചെറുതും വലുതുമായ എല്ലാ...